Wednesday, 20 May 2015

Parappa Town


കാസറഗോഡ് ജില്ലയിലെ മലയോര നഗരങ്ങളിൽ പ്രധാനനഗരമാണ് പരപ്പ .
മലയോരത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയുന്ന നഗരമായതിനാൽ  മറ്റു സ്ഥലങ്ങളിൽ നിന്നും ജനങ്ങൾക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പമുള്ള നഗരമാണ് പരപ്പ . 2009 ൽ പരപ്പ ആസ്ഥാനമായി  മലയോര പഞ്ചായത്തുകളെ ബന്ധപ്പെടുത്തി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ചു . 2015 ൽ പല പഞ്ചായതുകളാൽ ബന്ധപ്പെട്ടുക്കൊണ്ടിരുന്ന പരപ്പയിലെ ജനങ്ങൾക്കായി പരപ്പ ആസ്ഥാനത്ത് പുതിയ പഞ്ചായത്ത്‌ അനുവദിച്ചു. എന്നാലും പരപ്പ പരധീനതയുടെ നടുവിലാണ് പരപ്പയിൽ നല്ല വീതിയുള്ള റോഡ്‌ ഉണ്ടെക്കിലും പരപ്പയിലേക്ക് വരുന്ന ബസ്സുകൾ നിർത്തിയിടാൻ ബസ്സ്സ്റ്റാന്റ് ഇല്ലാത്തതിനാൽ നഗരത്തിലെ റോഡ്‌ അരികിലാണ് ബസ്സുകൾ നിർത്തിയിടുന്നത്. പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ സബ്സ്റ്റെഷൻ അനുവദിക്കുക എന്നിങ്ങനെ പല അവിശ്യങ്ങളും ഈ നഗരത്തിനുണ്ട്